ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ 16കാരി ഗർഭിണിയെന്ന് കണ്ടെത്തൽ; യുവാവ് പിടിയിൽ

വള്ളക്കടവ് സ്വദേശി വിജയ് ആണ് പിടിയിലായത്
16-year-old girl found pregnant after being treated at hospital; youth arrested
ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 16കാരി ഗർഭിണിയെന്ന് കണ്ടെത്തൽ; യുവാവ് പിടിയിൽfile
Updated on

‌ഇടുക്കി: വണ്ടിപ്പെരിയാറിൽ പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി വിജയ് ആണ് പിടിയിലായത്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന കാര‍്യം വീട്ടുകാർ അറിയുന്നത്.

തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com