പതിനാറുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു, നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രതിക്ക് 87 വർഷം കഠിനതടവ്

മഞ്ചേരി വേട്ടേക്കാട് പുല്ലഞ്ചേരി കൂളിയാടൻ ഉനൈസിനെ (29) യാണ് മഞ്ചേരി സ്പെഷ‍്യൽ പോക്സോ കോടതി ശിക്ഷിച്ചത്
16-year-old girl was raped and threatened to share nude photos; Accused gets 87 years in prison
പതിനാറുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു, നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രതിക്ക് 87 വർഷം കഠിനതടവ്
Updated on

മലപ്പുറം: പതിനാറുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 87 വർഷം കഠിനതടവും 4.60 ലക്ഷം പിഴയും ശിക്ഷ. മഞ്ചേരി വേട്ടേക്കാട് പുല്ലഞ്ചേരി കൂളിയാടൻ ഉനൈസിനെ (29) യാണ് മഞ്ചേരി സ്പെഷ‍്യൽ പോക്സോ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 8 മാസം അധികതടവ് അനുഭവിക്കണം.

പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകണം. 2020 മേയ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് പ്രതി അതിക്രമിച്ച് കയറുകയും കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും സംഭവം പുറത്തു പറഞ്ഞാൽ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com