
തിരുവനന്തപുരം: പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിൽ പതിനെഴുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശിയാണ് മരിച്ചത്. ട്രെയിനിലെ മോഷ്ണത്തിന് പിടിക്കപ്പെട്ടാണ് പതിനെഴുകാരൻ ഒബ്സർവേഷൻ ഹോമിലെത്തിയത്.
വൈകിട്ട് കുട്ടികളെ റൂമിൽ നിന്നും പുറത്തിറക്കുന്ന സമയത്ത് വാതിൽ തുറന്നപ്പോഴാണ് ജീവനക്കാരൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ജനൽ കമ്പിയിൽ തോർത്ത് ഉപയോഗിച്ചാണ് കുരുക്കിട്ടിരിക്കുന്നത്. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങി.