തിരുവനന്തപുരത്ത് 19കാരനെ വെട്ടിക്കൊന്നു; സംഘത്തിലെ 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

തിരുവനന്തപുരത്ത് 19കാരനെ വെട്ടിക്കൊന്നു; സംഘത്തിലെ 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

നാലു പേര്‍ ചേര്‍ന്ന സംഘമാണ് കൂരകൃത്യത്തിന് പിന്നിലെന്നാണ് നിഗമനം
Published on

തിരുവനന്തപുരം: കിള്ളിപ്പാലം കരിമഠം കോളനിയില്‍ 19കാരനെ വെട്ടിക്കൊന്നു. അര്‍ഷദാണ് മരിച്ചത്. നാലു പേര്‍ ചേര്‍ന്ന സംഘമാണ് കൂരകൃത്യത്തിന് പിന്നിലെന്നാണ് നിഗമനം.

സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ധനുഷ് (18) എന്നയാളാണ് പിടിയിലായത്. ധനുഷ് ഒഴികെയുള്ള മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

logo
Metro Vaartha
www.metrovaartha.com