ആലപ്പുഴയിൽ യുവാവിനെ സംഘം ചേർന്ന് കൊല്ലാൻ ശ്രമിച്ച കേസ്; ഒരു പ്രതി കൂടി അറസ്റ്റിൽ

കേസിൽ ഏഴാം പ്രതിയായ മുഹമ്മദ് നാസറിനെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്
One more accused arrested in Alappuzha gang murder attempt case

ആലപ്പുഴയിൽ യുവാവിനെ സംഘം ചേർന്ന് കൊല്ലാൻ ശ്രമിച്ച കേസ്; ഒരു പ്രതി കൂടി അറസ്റ്റിൽ

file image

Updated on

ആലപ്പുഴ: ഹരിപ്പാട് പല്ലനയിൽ യുവാവിനെ സംഘം ചേർന്ന് കൊല്ലാൻ ശ്രമിച്ച കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഏഴാം പ്രതിയായ മുഹമ്മദ് നാസറിനെയാണ് (55) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ചങ്ങനാശേരിയിലെ ഒരു ലോഡ്ജിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ മാർച്ച് 23ന് പല്ലന കലവറ ജങ്ഷനിൽ വച്ചായിരുന്നു വിഷയത്തിനാസ്പദമായ സംഭവം. പല്ലന സ്വദേശി അബ്ദുൾ വാഹിദിനെ (30) സംഘം ചേർന്ന് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്.

തൃക്കുന്നപ്പുഴ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ അടക്കം ഏഴ് പേരായിരുന്നു കേസിലെ പ്രതികൾ. നാലാം പ്രതിയായ ലിയാക്കത്തിനെയും അഞ്ചാം പ്രതിയായ നസീറിനെയും മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ള പ്രതികൾ ഒളിവിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com