തിരുവഞ്ചൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 2 പേർ അറസ്റ്റിൽ

കഴിഞ്ഞദിവസം രാവിലെ യുവാവിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തിരുവഞ്ചൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 2 പേർ അറസ്റ്റിൽ

കോട്ടയം: തിരുവഞ്ചൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ സിബി മാത്യു (47), തിരുവഞ്ചൂർ ലക്ഷംവീട് കോളനി പടിഞ്ഞാറെ പോളച്ചിറ വീട്ടിൽ എം.പി ലാലു (41) എന്നിവരെയാണ് അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ശനിയാഴ്ച രാത്രി തിരുവഞ്ചൂർ സ്വദേശിയായ ഷൈജുവിനെയാണ് കൊലപ്പെടുത്തിയത്.

കഴിഞ്ഞദിവസം രാവിലെ യുവാവിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അയർക്കുന്നം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിശദമായ പരിശോധനയിലൂടെ ഇവരാണ് കൊല ചെയ്തതെന്ന് കണ്ടെത്തുകയുമായിരുന്നു. രാത്രിയിൽ ഷൈജു വീട്ടിലേക്ക് പോകുന്ന വഴി പ്രതികളിലൊരാളായ ലാലുവിന്റെ വീടിനു സമീപം വച്ച് ലാലുവിനെയും സിബിയെയും കാണുകയും ഇവർ തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും ചെയ്തു. തുടർന്ന് സിബി കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് ഷൈജുവിന്റെ തലയ്ക്ക് അടിക്കുകയും മൂർച്ചയുള്ള നീളമുള്ള കത്തികൊണ്ട് കുത്തുകയുമായിരുന്നു. രക്തം വാർന്ന് നിലത്തുകിടന്ന ഇയാളെ പ്രതികൾ വലിച്ച് കൊണ്ടുപോയി അടുത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടുമുറ്റത്ത് കൊണ്ടിടുകയുമായിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്തെത്തി നടത്തിയ ശാസ്ത്രിയമായ പരിശോധനയിൽ ഇവരാണ് പ്രതികളെന്നു കണ്ടെത്തുകയും തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ പൊലീസിനോട് കുറ്റം സമ്മതിക്കുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ആർ. മധു, എസ്.ഐ സജി ലൂക്കോസ്, എ.എസ്.ഐ പ്രദീപ്, സി.പി.ഓ മാരായ ജിജോ ജോസ്, ശ്രീനിഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com