ഓണാഘോഷത്തിന് മൈക്ക് സെറ്റ് നൽകിയില്ല: യുവാവിന്‍റെ ചെവി കടിച്ചുപറിച്ചു, രണ്ടുപേർ അറസ്റ്റിൽ

പ്രതികളെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു
Mic set not provided for Onam celebration: Man's ear bitten off, two arrested
ഓണാഘോഷത്തിന് മൈക്ക് സെറ്റ് നൽകിയില്ല: യുവാവിന്‍റെ ചെവി കടിച്ചുപറിച്ചു, രണ്ടുപേർ അറസ്റ്റിൽ
Updated on

തിരുവനന്തപുരം: തിരോവോണദിവസം അത്തപൂക്കളമിടുന്ന സ്ഥലത്ത് മൈക്ക് സെറ്റ് നൽകാത്തതിനെ തുടർന്ന് വാലൂക്കോണം സ്വദേശിയായ യുവാവിന്‍റെ ചെവി കടിച്ചുപറച്ചു.

സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കൽ വാലൂക്കോണം ഏറമങ്കക്കോണം വിനിതാഭവനിൽ വിനീത് (31), വാലൂക്കോണം പാറയിൽ പുത്തൻവീട്ടിൽ എസ്.അനു (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആര‍്യനാട് പൊലീസ് ഇൻസ്പെക്‌ടർ വി.എസ്. അജീഷ് ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com