ദേശീയ പതാകയിൽ ചന്ദ്രക്കല: രണ്ടു പേർ അറസ്റ്റിൽ

ഇന്ത്യയുടെ ദേശീയ പതാകയിൽ അശോക ചക്രത്തിന്‍റെ സ്ഥാനത്ത് ചന്ദ്രക്കലയും നക്ഷത്രവും പതിച്ചതിന് രണ്ടു പേർ അറസ്റ്റിൽ
ഇന്ത്യയുടെ ദേശീയ പതാകയിൽ അശോക ചക്രത്തിന്‍റെ സ്ഥാനത്ത് ചന്ദ്രക്കലയും നക്ഷത്രവും പതിച്ചതിന് രണ്ടു പേർ അറസ്റ്റിൽ | 2 arrested for crescent on national flag
ദേശീയ പതാകയിൽ ചന്ദ്രക്കല: രണ്ടു പേർ അറസ്റ്റിൽ
Updated on

ശരൺ: ഇന്ത്യയുടെ ദേശീയ പതാകയിൽ അശോക ചക്രത്തിന്‍റെ സ്ഥാനത്ത് ചന്ദ്രക്കലയും നക്ഷത്രവും പതിച്ചതിന് രണ്ടു പേർ അറസ്റ്റിൽ. ബിഹാറിലെ ശരൺ ജില്ലയിൽ നടത്തിയ ഘോഷയാത്രയിലാണ് സംഭവം.

ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പതാക പൊലീസ് കണ്ടുകെട്ടി. നബി ദിനത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിൽ വാഹനത്തിൽ കെട്ടിയ പതാകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ദേശീയ പതാകാ ചട്ടം ലംഘിച്ചതിന്‍റെ പേരിൽ പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവർക്കെതിരേയും നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Trending

No stories found.

Latest News

No stories found.