ഓപ്പറേഷൻ ക്ലീന്‍: വ്യാജ ആധാർ കാർഡുമായി 2 ബംഗ്ലാദേശി യുവതികൾ പിടിയിൽ

ഓപ്പറേഷൻ ക്ലീൻ പദ്ധതി പ്രകാരം ഈ മാസം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം ഏഴായി.
2 Bangladeshi women arrested with fake Aadhaar cards kochi
കുൽസും അക്തർ (23), റുബിന (20)
Updated on

കൊച്ചി: 'ഓപ്പറേഷൻ ക്ലീനി'ന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ 2 ബംഗ്ലാദേശി യുവതികൾ പൊലീസ് പിടിയിൽ. ബംഗ്ലാദേശ് ബരിസാൽ ചുങ്കല സ്വദേശിയായ റുബിന (20), ശക്തിപൂർ സ്വദേശിനി കുൽസും അക്തർ (23) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വ്യാജ ആധാർ കാർഡും കണ്ടെടുത്തു.

2024 ഫെബ്രുവരി മുതൽ രണ്ട് പേരും കേരളത്തിലുണ്ട്. അതിർത്തി കടന്ന് പശ്ചിമ ബംഗാളിലെത്തി അവിടെ നിന്ന് ഏജന്‍റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. യുവതികൾക്ക് ഇവിടെ സഹായം ചെയ്തവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതി പ്രകാരം ഈ മാസം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം ഏഴായി. പെരുമ്പാവുർ ബംഗാൾ കോളനിയിൽ നിന്നും തസ്ലീമ ബീഗമെന്ന യുവതിയേയാണ് ആദ്യം പിടികൂടിയത്. തുടർന്ന് അങ്കമാലിയിൽ നിന്ന് ഹൊസൈൻ ബെലോർ ,എടത്തലയിൽ നിന്ന് മുഹമ്മദ് ലിട്ടൻ അലി, മുഹമ്മദ് ബപ്പി ഷോ, പെരുമ്പാവൂരിൽ നിന്ന് മുഹമ്മദ് അമീൻ ഉദ്ദീൻ എന്നിവരെയാണ് ജനുവരിയിൽ പിടികൂടിയത്. ഇവരിൽ നിന്ന് ആധാർ കാർഡ് ഉൾപ്പടെ നിരവധി രേഖകളും പിടിച്ചെടുത്തു.

അനധികൃതമായി ബംഗ്ലാദേശികൾ താമസിക്കുന്നതായി വിവരം ലഭിച്ചാൽ പൊലീസിൻ്റെ 9995214561 എന്ന നമ്പറിൽ അറിയിക്കുക

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com