മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്‌തു

ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഓഫീസറുടെ സാന്നിധ്യത്തില്‍ പരിശോധിച്ചതിൽ ഇരുവരും മദ്യപിച്ചതായി കണ്ടെത്തുകയുമായിരുന്നു
ksrtc
ksrtc
Updated on

തിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി. കട്ടപ്പന യൂണിറ്റിലെ ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ കെ.കെ കൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍ പി.പി തങ്കപ്പന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

വിജിലന്‍സ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം ഈ മാസം 18ന് കട്ടപ്പന ഡിപ്പോയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയ്ക്കിടെ കെ.കെ കൃഷ്ണനോടും പി.പി തങ്കപ്പനോടും സംസാരിച്ചപ്പോൾ ഇരുവരിൽ നിന്നും മദ്യത്തിൻ്റെ ഗന്ധവും, ഭാഷയില്‍ അവ്യക്തതയും മനസിലാക്കുകയായിരുന്നു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഓഫീസറുടെ സാന്നിധ്യത്തില്‍ പരിശോധിച്ചതിൽ ഇരുവരും മദ്യപിച്ചതായി കണ്ടെത്തുകയുമായിരുന്നു.

ജീവനക്കാര്‍ മദ്യപിച്ച് കൊണ്ട് ഡിപ്പോ പരിസരത്ത് എത്തുകയോ, ഡ്യൂട്ടി നിര്‍വ്വഹിക്കാന്‍ പാടില്ലെന്ന സിഎംഡിയുടെ ആവര്‍ത്തിച്ചുള്ള ഉത്തരവ് നിലനില്‍ക്കെ അത് ലംഘിച്ചതാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഇരുവരേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com