കഞ്ചാവുമായി സിപിഎം നേതാവടക്കം രണ്ട് പേർ പിടിയിൽ

ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം മുരിക്കാശ്ശേരി പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്
കഞ്ചാവുമായി സിപിഎം നേതാവടക്കം രണ്ട് പേർ പിടിയിൽ
Updated on

ചെറുതോണി: 4 കിലോഗ്രാം കഞ്ചാവുമായി സിപിഎം നേതാവടക്കം രണ്ട് പേർ പിടിയിൽ. സിപിഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും, വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമായ കൊന്നത്തടി ചിന്നാർ നിരപ്പ് പുല്ലാട്ട് സിബി (57), അമ്പാട്ട് ഷിന്‍റോ (44) എന്നിവരാണ് അറസ്റ്റിലായത്.

ഉണങ്ങിയ കഞ്ചാവുമായി ചിന്നാർ ബസ് സ്റ്റോപ്പിൽ നിന്നിരുന്ന പ്രതികൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം മുരിക്കാശ്ശേരി പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

Trending

No stories found.

Latest News

No stories found.