
മുംബൈ: റാലിക്കിടെ ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ പ്രകാശ് സുർവെ വനിതാ നേതാവിനെ ചുംബിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. മാനസ് കുമാർ (26), അശോക് മിശ്ര (45) എന്നിവരാണ് അറസ്റ്റിലായത്.
വീഡിയോ വൈറലായതിനു പിന്നാലെ എംഎൽഎയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിൽ വീഡിയോ വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തി. മഹാരാഷ്ട്രയിലെ ദഹിസറിൽ നടന്ന ആശിർവാദ് യാത്രക്കിടെ പ്രകാശ് സുർവെ പാർട്ടി വക്താവ് ശീതൾ മഹാത്രേയെ ചുംബിക്കുന്നതായിട്ടുള്ള വീഡിയോയാണ് വൈറലായത്. ശനിയാഴ്ച രാത്രിയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.