കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലിരുന്ന യുവാക്കൾ മരിച്ചു

തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്
കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലിരുന്ന യുവാക്കൾ മരിച്ചു

തൃശൂർ: വരവൂരിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റേ് ചികിത്സയിലിരുന്ന യുവാക്കൾ മരിച്ചു. വാലി പറമ്പിൽ ശബരി (18), രാജേഷ് എന്നിവരാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.

വരവൂരിൽ പാലക്കൽ ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തുണ്ടായിരുന്ന 4 പേർക്ക് പരിക്കേറ്റിരുന്നു. ശ്യാംജിത്, രാജേഷ്, ശ്യാംലാൽ, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് പേർക്ക് 50% ത്തിലേറെ പരിക്കേറ്റിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com