

തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് എംഡിഎംഎ കടത്താൻ ശ്രമം; നിയമ വിദ‍്യാർഥി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
file image
തിരുവനന്തപുരം: നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. നിയമ വിദ‍്യാർഥിയായ പാറശാല സ്വദേശി സൽമാൻ, വള്ളക്കടവ് സ്വദേശി സിദ്ധിക് (34) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
21 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നും ശേഖരിച്ച എംഡിഎംഎ ബസിൽ നാഗർകോവിലിൽ എത്തിച്ച് അവിടെ നിന്നും തിരുവനന്തപുരത്തേക്ക് കടത്താനായിരുന്നു ശ്രമം. ഇതിനിടെയാണ് നെയ്യാറ്റിൻകരയ്ക്ക് സമീപത്ത് വച്ച് എക്സൈസ് സംഘം ഇരുവരെയും പിടികൂടിയത്.