
കൊച്ചിയിൽ 15 കിലോ കഞ്ചാവുമായി 2 സ്ത്രീകൾ പിടിയിൽ
representative image
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 15 കിലോ കഞ്ചാവുമായി 2 സ്ത്രീകൾ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ ഡൽഹി സ്വദേശിനിയും രാജസ്ഥാന്‍ സ്വദേശിനിയുമായ സ്ത്രീകളിൽ നിന്നാണ് ഏഴര കിലോ ഹൈബ്രിഡ് കഞ്ചാവു വീധം പിടിച്ചെടുത്തത്.
മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് ഇവർ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. തുടർന്ന് സംശയം തോന്നി കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.