മദ്യലഹരിയിൽ 2 വയസുകാരിയെ രണ്ടാനച്ഛൻ അടിച്ചുകൊന്നു

ഭാര്യയെയും ഇളയ മകളെയും ആശുപത്രിയിൽ
2 year old dies after being beaten up by stepfather
2 year old dies after being beaten up by stepfather

യുപി: സംഭാലിൽ 2 വയസുകാരിയെ അടിച്ചുകൊന്ന രണ്ടാനച്ഛൻ അറസ്റ്റിൽ. മദ്യലഹരിയിൽ ഭാര്യയെയും 2 പെൺമക്കളെയും അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും ഇളയ മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭാൽ ജില്ലയിലെ ഹയാത്ത് നഗർ മേഖലയിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. 5 മാസം മുമ്പാണ് പ്രതി മുന്നയും (27) ഷൈസ്ത ബീഗവുമായി വിവാഹിതരാവുന്നത്. ആദ്യ വിവാഹത്തിൽ യുവതിക്ക് 2 പെൺമക്കളുണ്ട്. വ്യാഴാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രതി ഭാര്യയെയും മക്കളായ 2 വയസുള്ള മന്നത്തിനേയും മൂന്നര വയസുള്ള മന്താഷ എന്നിവരെ ക്രൂരമായി മർദിക്കാൻ തുടങ്ങി.

മന്നത്ത് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായും മന്താഷയ്ക്കും ബീഗത്തിനും ഗുരുതരമായി പരിക്കേൽക്കുയും ചെയ്തു. ഇരുവരേയും ചികിത്സയ്ക്കായി മൊറാദാബാദിലേക്ക് അയച്ചതായും പൊലീസ് സൂപ്രണ്ട് കുൽദീപ് സിംഗ് ഗുണവത് പറഞ്ഞു. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും വ്യാഴാഴ്ച രാത്രി തന്നെ മുന്നയെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com