
കണ്ണൂർ: സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പേരാവൂർ സ്വദേശി അഭയ് ആണ് അറസ്റ്റിലായത്. പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം നിരവധി സ്ത്രീകളുടെ ചിത്രമാണ് പ്രതി മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. പേരാവൂർ സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് നാട്ടുക്കാരുടെ ശ്രദ്ധയിൽപെടുകയും നാട്ടുകാർ ഉടനെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വയനാട്ടിലെ പടിഞ്ഞാതെത്തറയിൽ നിന്നും പ്രതിയെ പിടികൂടിയത്. തീവയ്പ് കേസ്, സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസ് തുടങ്ങി പ്രതിക്കെതിരേ നേരത്തെയും കേസുകളുണ്ട്. ഇയാളുടെ സാമൂഹിക മാധ‍്യമ അക്കൗണ്ട് പൊലീസ് ഡിലീറ്റ് ചെയ്തു.