20 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; 4 പേർക്കെതിരെ കേസ്

സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ കോളെജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. ബെല്ലാരിയിലെ കോളേജിൽ ബികോം വിദ്യാർത്ഥിനിയായ 20 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

കോളെജിൽനിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിനിയെ കൊപ്പാളിലെ ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് ആരോപണം. പരീക്ഷയ്ക്കിടെ കോളെജിൽ നിന്നും ബലം പ്രയോഗിച്ച് ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയ പെൺകുട്ടിക്ക് മയക്കുമരുന്ന് കലർത്തിയ ബിയർ നൽകി കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ മറ്റു പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.