ചാലക്കുടിയിൽ കാറിൽ കഞ്ചാവ് വിൽപ്പന; 3 പ്രതികൾക്ക് 20 വർഷം കഠിന തടവും പിഴ‍യും

തൃശൂർ അഡിഷണൽ ജില്ലാ കോടതിയാണ് ശിഷ വിധിച്ചത്
20 years rigorous imprisonment for accused in case of  ganja inside a car in Chalakudy

ചാലക്കുടിയിൽ കാറിൽ കഞ്ചാവ് വിൽപ്പന; 3 പ്രതികൾക്ക് 20 വർഷം കഠിന തടവും പിഴ‍യും

Updated on

ചാലക്കുടി: കാറിൽ കടത്തിയ 178. 900 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ മൂന്നു പ്രതികൾക്കും 20 വർഷം കഠിന തടവും 2,00,000 രൂപ പിഴയും വിധിച്ചു. തൃശൂർ അഡിഷണൽ ജില്ലാ കോടതിയാണ് ശിഷ വിധിച്ചത്. ഒന്നും രണ്ടും മൂന്നും പ്രതികളായ എറണാകുളം ജില്ലയിലെ ചെറുപറമ്പിൽ വീട്ടിൽ സാദിക്ക് (29 ), മാടവന കുമ്പളം കൊല്ലംപറമ്പിൽ ഷനൂപ് (26) വയസ്, കുമ്പളം പട്ടത്തനം വീട്ടിൽ വിഷ്ണു (25) എന്നിവരെയാണ് കാറിൽ 178.900 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ തൃശൂർ അഡിഷണൽ ജില്ലാ ജഡ്ജ് കെ.എം. രതീഷ് കുമാർ ശിക്ഷിച്ചത്.

2021 ലാണ് സംഭവം. സാദിക്ക് കാറിന്‍റെ ഡ്രൈവറായും ഷനൂപും വിഷ്ണുവും സഹായികളായും കഞ്ചാവ് വിൽപ്പന നടത്തുന്നതിനായി 178.900 കിലോഗ്രാം കഞ്ചാവ് കടത്തികൊണ്ട് വരുകയായിരുന്നു. ചാലക്കുടി പോട്ട മെഴ്സിസി ഹോമിനടുത്ത് വെച്ച് ചാലക്കുടി സബ്ബ് ഇൻസ്പെക്ടർ അടങ്ങുന്ന സംഘം കാറിൽ പരിശോധന നടത്തുകയും ഇവരെ പിടികൂടുകയായിരുന്നു.

കേസിൽ പ്രോസീക്യൂഷൻ ഭാഗത്തു നിന്നും 16 സാക്ഷികളെ വിസ്ത്തരിക്കുകയും 52 ഓളം രേഖകൾ കോടതിയിൽ ഹാജരാകുകയും ചെയ്തു. നിയമനുസൃദ്ധമായ നടപടി ക്രമങ്ങൾ പാലിച്ചാണ് കഞ്ചാവ് പിടിച്ചെടുത്തത്.തുടർന്നു ചാലക്കുടി മാജിസ്‌ട്രേറ്റിന്‍റെ സാനിധ്യത്തിൽ തന്നെ സാമ്പിൾ ശേഖരിച്ച് രാസപരിശോധനക്കയക്കുകയും ചെയ്തു.

ചാലക്കുടി ഇൻസ്പെക്ടർ ആയിരുന്ന ഇപ്പോൾ മുനമ്പം എസ് എച്ച് ഒ ആയി പ്രവർത്തി എടുത്തു വരുന്ന സന്ദീപ് കെ.എസ്. സബ്ബ് ഇൻസ്പെക്ടർ സജി വർഗീസ് , സീനിയർ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് പി.എ. എന്നിവരാണ് കേസിന്‍റെ അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസീക്യൂഷനു വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ കെ.എൻ. സിനിമോൾ, അഡ്വ. ഗിരീഷ് മോഹൻ എന്നിവർ ഹാജരായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com