പൂനെയിൽ ഇരുപത്തൊന്നുകാരിയെ 3 പേർ ചേർന്ന് ബലാത്സംഗം ചെയ്തു

യുവതിയും ആൺ സുഹൃത്തും വെളിച്ചക്കുറവുള്ള, വിജനമായ സ്ഥലത്തു കൂടി പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്
21-year-old gang raped in Pune യുവതിയും ആൺ സുഹൃത്തും വെളിച്ചക്കുറവുള്ള, വിജനമായ സ്ഥലത്തു കൂടി പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്
പൂനെയിൽ ഇരുപത്തൊന്നുകാരിയെ 3 പേർ ചേർന്ന് ബലാത്സംഗം ചെയ്തുFreepik - Representative image
Updated on

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഇരുപത്തൊന്നു വയസുകാരിയെ മൂന്നു പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.

യുവതിയും ആൺ സുഹൃത്തും വെളിച്ചക്കുറവുള്ള, വിജനമായ സ്ഥലത്തു കൂടി പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. യുവതിയുടെ സുഹൃത്തിനും മർദനമേറ്റു. പുലർച്ചെ അഞ്ച് മണിക്കാണ് പൊലീസിന് ഇതെക്കുറിച്ച് വിവരം കിട്ടുന്നത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്രയിൽ ഈ സംഭവം രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കും കാരണമായിട്ടുണ്ട്.

സ്ത്രീകളെ സംരക്ഷിക്കുന്നതിൽ ഏകനാഥ് ഷിൻഡെ സർക്കാർ പരാജയമാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് ആനന്ദ് ദുബെ ആരോപിച്ചു.

പൂനെയിലും സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുകയാണെന്ന് എൻസിപി ശരദ് പവാർ വിഭാഗം നേതാവ് സുപ്രിയ സുലെ. സ്ത്രീകൾക്ക് മഹാരാഷ്ട്ര സുരക്ഷിതമല്ലാതായിക്കഴിഞ്ഞെന്നും അവർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com