ഒഡീശയിൽ 22കാരി കൂട്ടബലാത്സംഗത്തിനിരയായി; രണ്ടു പേർ അറസ്റ്റിൽ
representative image
Crime
ഒഡീശയിൽ 22കാരി കൂട്ടബലാത്സംഗത്തിനിരയായി; രണ്ടു പേർ അറസ്റ്റിൽ
ബംഗിരിപോസി പ്രദേശത്ത് വച്ച് വെള്ളിയാഴ്ച വൈകുന്നരേമാണ് സംഭവമുണ്ടായത്
ഭുവനേശ്വർ: ഒഡീശയിലെ മയൂർബഞ്ചിൽ 22 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ബംഗിരിപോസി പ്രദേശത്ത് വച്ച് വെള്ളിയാഴ്ച വൈകുന്നരേമാണ് അഞ്ചംഗ സംഘം യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.
ജോലിക്കാര‍്യം സംസാരിക്കാനുണ്ടെന്ന വ‍്യാജേന പരിചയമുള്ള രണ്ടുപേർ യുവതിയെ കാറിൽ കൂട്ടിക്കൊണ്ടുപോകുകയും തുടർന്ന് യാത്രക്കിടെ മൂന്നു പേർ കാറിൽ കയറുകയും ചെയ്തു.
പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതിയെ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞു. യുവതിയുടെ പരാതിയെത്തുടർന്ന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ‍്യക്തമാക്കി.