

അസമിൽ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത‍്യയ്ക്ക് ശ്രമിച്ച 22 കാരൻ അറസ്റ്റിൽ
ദിസ്പുർ: കാമുകിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച 22 കാരൻ അറസ്റ്റിൽ. അസമിലെ ഉദൽഗുരി സ്വദേശി അഭിജിത് കിൻഡോയാണ് അറസ്റ്റിലായത്. അസമിലെ കാംരൂപ് ജില്ലയിലെ ഹോട്ടൽ മുറിയിൽ വച്ച് കാമുകിയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊന്ന ശേഷം പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഞായറാഴ്ച രാവിലെയോടെ രംഗിയ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടൽ മുറിയിലാണ് 23കാരിയായ യുവതിയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഭാരതീയ നിയമ സംഹിതയിലെ സെഷൻ 103 (1) പ്രകാരം പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ട്. മലാനി ഗുരിയ എന്ന 23കാരിയാണ് കൊല്ലപ്പെട്ടത്.