ഉത്തർപ്രദേശിൽ 22 കാരനെ വെടിവച്ചു കൊന്നു; പ്രതികൾക്കായി വലവീശി പൊലീസ്

അക്രമികളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്
22-year-old man shot dead by unidentified assailants in UP

ഉത്തർപ്രദേശിൽ 22 കാരനെ വെടിവച്ചു കൊന്നു; പ്രതികൾക്കായി വല വീശി പൊലീസ്

representative image- Ai

Updated on

ഷംലി: ഉത്തർപ്രദേശിലെ ഷംലിയിൽ അജ്ഞാതന്‍റെ വെടിയേറ്റ് 22കാരൻ കൊല്ലപ്പെട്ടു. മോനു എന്നയാളാണ് ശനിയാഴ്ചയോടെ കൊല്ലപ്പെട്ടത്. കാന്ത്‌ല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ നിന്നും ഇയാളുടെ മൃതദേഹം കണ്ടെത്തി.

വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ചേരുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പൊലീസ് സുപ്രണ്ട് എൻ.പി. സിങ് പറഞ്ഞു.

മോനു വീട്ടിൽ നിന്നും ബൈക്കുമായി പോയതായും പിന്നീട് തിരിച്ചു വന്നില്ലെന്നും കുടുംബം പൊലീസിന് നൽകിയ പരാതിയിൽ‌ പറയുന്നു. അക്രമികളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിനു പിന്നിലെ കാരണം എന്താണെന്ന് വ‍്യക്തതയില്ല.

logo
Metro Vaartha
www.metrovaartha.com