സിഗരറ്റ് വ‍്യാജമായി നിർമിച്ച് വിൽപ്പന; 23 കാരൻ പിടിയിൽ

സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് യാസിനാണ് പിടിയിലായത്
23-year-old arrested for manufacturing and selling cigarettes wayanad

മുഹമ്മദ് യാസി

Updated on

മാനന്തവാടി: സിഗരറ്റ് വ‍്യാജമായി നിർമിച്ച് വിൽപ്പന നടത്തിയയാൾ പിടിയിൽ. സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് യാസിൻ(23) ആണ് പിടിയിലായത്. 2024ലായിരുന്നു കേസിനാസ്പദമായ സംഭവം.

ഐടിസി എന്ന കമ്പനി പുറത്തിറക്കുന്ന ഗോൾഡ് ഫ്ലേക്ക് സിഗരറ്റ് പ്രതി വ‍്യാജമായി നിർമിക്കുകയും തലപ്പുഴ ടൗണിലെ കച്ചവടക്കാർക്ക് വിൽപ്പന നടത്തുകയുമായിരുന്നു.

കച്ചവടക്കാരിൽ നിന്നും വിവരം അറിഞ്ഞതിനെത്തുടർന്ന് കമ്പനിയുടെ അംഗീകൃത വിതരണക്കാർ സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് വ‍്യാജ സിഗരറ്റാണെന്ന കാര‍്യം വ‍്യക്തമായത്.

തുടർന്ന് പ്രതിയുടെ അടുത്ത് ഇക്കാര‍്യം ചോദിച്ചപ്പോൾ സിഗരറ്റ് പാക്കറ്റുകൾ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. സംഭവത്തിൽ കേസെടുത്തതിനു പിന്നാലെ ഖത്തറിലേക്ക് മുങ്ങിയ പ്രതി കഴിഞ്ഞ ദിവസമാണ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com