76 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 25 കാരന്‍ പിടിയിൽ

അവശ നിലയിലായ വയോധിക വണ്ടാനം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.
25-year-old man arrested for raping 76-year-old woman
ഷഹനാസ് (25)

ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന 76 വയസുള്ള വയോധികയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ അയല്‍വാസിയായ 25കാരന്‍ പിടിയിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പൊലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. യുവാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

വെള്ളിയാഴ്ച രാവിലെ വയോധികയെ അവശനിലയില്‍ കണ്ട നാട്ടുകാരാണ് പൊലിസില്‍ വിവരം അറിയിച്ചത്. അവശ നിലയിലായ വയോധിക വണ്ടാനം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതി ഉണ്ടായിരുന്നു. ലഹരി വസ്തുക്കള്‍ അകത്ത് എത്തിയാല്‍ പ്രായമുള്ളവരെ പീഡിപ്പിക്കുകയെന്നത് ഇയാളുടെ സ്ഥിരം പതിവാണെന്ന് പൊലീസ് പറയുന്നു. തീവ്രപരിചരണവിഭാഗത്തില്‍ തുടരുന്നതിനാല്‍ വയോധികയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.

Trending

No stories found.

Latest News

No stories found.