വിവാഹിതയായ സ്ത്രീയുടെ നെറ്റിയിൽ ബലമായി സിന്ദൂരം ചാർത്തി; ബിഹാറിൽ 25കാരൻ അറസ്റ്റിൽ

ബെഗുസാരായ് സ്വദേശി കുന്ദൻ കുമാറാണ് (25) അറസ്റ്റിലായത്
25-year-old man arrested in Bihar for forcibly applying sindoor on a married woman's forehead

വിവാഹിതയായ സ്ത്രീയുടെ നെറ്റിയിൽ ബലമായി സിന്ദൂരം ചാർത്തി; ബിഹാറിൽ 25കാരൻ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം- എഐ

Updated on: 

പറ്റ്ന: ബിഹാറിലെ സമസ്തിപൂരിൽ വിവാഹിതയായ 38കാരിയുടെ നെറ്റിയിൽ ബലമായി സിന്ദൂരം ചാർത്തിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെഗുസാരായ് സ്വദേശി കുന്ദൻ കുമാറാണ് (25) അറസ്റ്റിലായത്. വിവാഹിതയായ സ്ത്രീ ഖാൻപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ വൈറലാണ്.

നിരവധിയാളുകളെ സാക്ഷിയാക്കി സ്ത്രീയുടെ നെറ്റിയിൽ പ്രതി സിന്ദൂരം ചാർത്തുന്നതാണ് പ്രചരിച്ച വിഡിയോയിലുള്ളത്. അവിടെയുണ്ടായിരുന്ന ചിലയാളുകൾ യുവാവിനെ തടയാൻ ശ്രമിക്കുന്നതും ചിലർ സംഭവത്തിന്‍റെ വിഡിയോ എടുക്കുന്നതും കാണാം. സ്ത്രീ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ യുവാവും സുഹൃത്തും ചേർന്ന് 38കാരിയെ ബലമായി ബൈക്കിൽ കയറ്റുന്നതും വിഡിയോയിലുണ്ട്.

ഒക്റ്റോബർ 28നാണ് യുവതിയുടെ രേഖാമൂലമുള്ള പരാതി ലഭിച്ചതെന്നും ഇതോടെ 5 പ്രതികൾക്കെതിരേ ഭാരതീയ ന‍്യായ സംഹിത നിയമപ്രകാരം കേസെടുത്തെന്നും സമസ്തിപൂർ ഡിഎസ്പി സഞ്ജയ് കുമാർ പറഞ്ഞു. അറസ്റ്റിനു പിന്നാലെ ചോദ‍്യം ചെയ്യുന്നതിനായി പ്രതിയെ ഖാൻപൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതായി പൊലീസ് അറിയിച്ചു.