കോട്ടയത്ത് പെപ്പർ സ്പ്രേ ആക്രമണം: 3 പേർ അറസ്റ്റിൽ

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇവർ മൊബൈൽ കടയിൽ എത്തി ജീവനക്കാരെ അസഭ്യം പറഞ്ഞത് ജീവനക്കാർ ചോദ്യം ചെയ്തിരുന്നു
കോട്ടയത്ത് പെപ്പർ സ്പ്രേ ആക്രമണം: 3 പേർ അറസ്റ്റിൽ
Updated on

കോട്ടയം: നഗരത്തിൽ കോഴിച്ചന്തക്ക് സമീപം മൊബൈൽ ഫോൺ സ്ഥാപനത്തിലെ ജീവനക്കാരെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം ചന്തക്കടവ് ഭാഗത്ത് പാറശ്ശേരി വീട്ടിൽ ജിനോ ജോസഫ് (21), തട്ടുങ്കൽചിറ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന സച്ചു സാജു(19), തട്ടുങ്കൽചിറ വീട്ടിൽ രാഹുൽ ഷൈജു(21) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ സംഘം ചേർന്ന് 11ന് രാത്രി 8 മണിയോടെ കോഴിച്ചന്ത ഭാഗത്തുള്ള മൊബൈൽ കടയിൽ എത്തി ജീവനക്കാരുടെ നേരെ  കുരുമുളക് സ്പ്രേ അടിക്കുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ്  ഇവർ മൊബൈൽ കടയിൽ എത്തി ജീവനക്കാരെ അസഭ്യം പറഞ്ഞത് ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവർ സംഘം ചേർന്ന് ജീവനക്കാരെ ആക്രമിച്ചത്.

ആക്രമണത്തിന് ശേഷം ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.ആർ പ്രശാന്ത് കുമാർ, എസ്.ഐ റ്റി ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com