ബംഗളൂരൂവിൽ നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎംഎ കടത്താൻ ശ്രമം; യുവതി അടക്കം മൂന്നു പേർ അറസ്റ്റിൽ

ചിറയിൻകീഴ് സ്വദേശി സുമേഷ് (28), കഠിനകുളം സ്വദേശി ജിഫിൻ (29), പാലക്കാട് സ്വദേശി അനു (32) എന്നിവരാണ് അറസ്റ്റിലായത്
3 arrested with mdma in thiruvananthapuram

ബംഗളൂരൂവിൽ നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎംഎ കടത്താൻ ശ്രമം; യുവതി അടക്കം മൂന്നു പേർ അറസ്റ്റിൽ

file
Updated on

തിരുവനന്തപുരം: എംഡിഎംഎ കടത്താൻ ശ്രമിക്കുന്നതിനിടെ യുവതി അടക്കം മൂന്നു പേർ പിടിയിൽ. ആറ്റിങ്ങലിലാണ് സംഭവം. ചിറയിൻകീഴ് സ്വദേശി സുമേഷ് (28), കഠിനകുളം സ്വദേശി ജിഫിൻ (29), പാലക്കാട് സ്വദേശി അനു (32) എന്നിവരാണ് അറസ്റ്റിലായത്.

എംഡിഎംഎ ശരീരത്തിൽ ഒളിപ്പിച്ച് കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. 51 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പിടിച്ചെടുത്തു.

ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് എംഡിഎംഎ കടത്താനായിരുന്നു പദ്ധതി.

ഇതിനിടെ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ചാണ് പ്രതികളെ ഡാൻസാഫ് സംഘം പിടികൂടിയത്. മൂവരെയും ആറ്റിങ്ങൽ പൊലീസിന് കൈമാറി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com