
തിരുവനന്തപുരം: കന്യാകുമാരിയിൽ സ്ത്രീയെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. മൂന്നുപേരെയാണ് പൊലീസ് കസ്റ്റഡിലെടുത്തിരിക്കുന്നത്.
ഈ മാസം 8 നാണ് കേസിനാസ്പദമായ സംഭവം. മാർത്താണ്ഡം സ്വദേശിയായ സ്ത്രീക്കാണ് മർദ്ദനമേറ്റത്. അശ്ലീലം പറഞ്ഞ ഓട്ടോ ഡ്രൈവർമാർക്ക് നേരെ സ്ത്രീ മുളകുപൊടി വാരിവിതറുകയായിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ സ്ത്രീയെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.