തൃശൂരിൽ ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ; രണ്ട് പേർ ഓടി രക്ഷപെട്ടു

അന്തിക്കാട് പൊലീസാണ് മൂവരെയും പിടികൂടിയത്
3 Bangladeshi nationals in police custody Thrissur; two escaped
തൃശൂരിൽ ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ; രണ്ട് പേർ ഓടി രക്ഷപ്പെട്ടുfile
Updated on

തൃശൂർ: ചെമ്മാപ്പിള്ളിയിൽ മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. അന്തിക്കാട് പൊലീസാണ് മൂവരെയും പിടികൂടിയത്. രണ്ട് പേർ ഓടി രക്ഷപെട്ടു. ചെമ്മാപ്പിള്ളിയിലെ ആക്രിക്കടയിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ.

പൊലീസിന് ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ചെമ്മാപ്പിള്ളിയിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ഇവരുടെ കൈവശം മതിയായ രേഖകളില്ല. ചോദ‍്യം ചെയ്തപ്പോൾ കൊൽക്കത്ത സ്വദേശികളാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. അന്തിക്കാട് പൊലീസ് ഇവരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും ഇതിനു ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com