കൊല്ലം: കല്ലടയാറ്റിൽ നിന്ന് 3 മൃതദേഹങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. കല്ലുവാതുക്കൽ സ്വദേശിനി രമ്യ രാജ് (30),മകൾ സരയു (5), മകൻ സൗരഭ് (3) എന്നിവരാണ് മരിച്ചത്.
മുക്കടവ് റബ്ബർ പാർക്കിന് സമീപമാണ് ഇവരെ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.