
കളമശേരിയിൽ എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികൾ
കളമശേരി: രാസലഹരി കേസിൽ മൂന്ന് പേരെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങമ്പുഴ നഗർ റോഡരുകിൽ രാത്രി 10 മണിയോടെ വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി കൈയിൽ കരുതിയ 4.78 ഗ്രാം എംഡിഎംഎയുമായാണ് പ്രതികളെ ഡാൻസാഫ് പിടികൂടിയത്.
ഒന്നാം പ്രതി കളമശേരി പൊട്ടച്ചാൽ നഗർ കോഴിക്കാട്ടിൽ വീട്ടിൽ കെ.എ. ആഷിഫ് (34) എന്നയാളെ കേന്ദ്രീകരിച്ചായിരുന്നു കളമശേരി ഇൻസ്പെക്റ്റർ എം.ബി. ലത്തീഫിന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ അനിൽ കുമാർ, ഷമീർ എസ്, സിപിഒ ഇസഹാഖ്, മാഹിൻ അബൂബക്കർ, ഷാജഹാൻ എന്നിവരടങ്ങിയ കളമശേരി പോലീസ് സംഘം അന്വേഷണം നടത്തിയത്.
രാസലഹരി മൊത്തമായും ചില്ലറയായും വിവിധയിടങ്ങളിൽ വിൽപ്പന നടത്തിവരുന്ന രണ്ടാം പ്രതി പെരുമ്പാവൂർ പോഞ്ഞാശ്ശേരി, കടവിൽ മുഹമ്മദ്, മൂന്നാം പ്രതി പാലക്കാട് കരിയംകോട് അരുമ്പിൽ വീട്ടിൽ എ.കെ. അശോക് കുമാർ (34) എന്നിവരെക്കുറിച്ചും വിവരം കിട്ടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.