കർണാടക കൂട്ട ബലാത്സംഗം: മൂന്നു മലയാളികൾ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളാണ് അക്രമത്തിന് ഇരയായത്, അറസ്റ്റിലയാത് മലയാളികൾ അടക്കം അഞ്ച് പേർ
3 Malayalees arrested in Karnataka minor gang rape case
കർണാടക കൂട്ട ബലാത്സംഗം: മൂന്നു മലയാളികൾ അറസ്റ്റിൽRepresentative image

ബംഗളൂരു: കര്‍ണാടകയിലെ കുട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍ (21), മനു (25), സന്ദീപ് (27), കര്‍ണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര (24), അക്ഷയ് (27) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാര്‍ഥികളെ ലിഫ്റ്റ് നല്‍കാമെന്നു പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു ക്രൂരത.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ റോഡില്‍ വണ്ടികള്‍ക്ക് ലിഫ്റ്റ് ചോദിച്ച് നില്‍ക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ തങ്ങള്‍ സഞ്ചരിച്ച വാഹനത്തില്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പെണ്‍കുട്ടികളെ കാറില്‍ കയറ്റിയത്. പിന്നാലെ ഇവരുമായി നത്തംഗളയിലെ കാപ്പിത്തോട്ടത്തിലേക്ക് പോയി.

ലിഫ്റ്റ് നല്‍കുമ്പോള്‍ പ്രതികളില്‍ രണ്ട് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് പ്രതികള്‍ പിന്നീടാണ് സ്ഥലത്തേയ്ക്ക് എത്തുന്നത്. ഇവിടെവെച്ച് ഒരു പെണ്‍കുട്ടിയെ പ്രതികള്‍ ബലാത്സംഗത്തിനിരയാക്കി. പിന്നാലെ രണ്ടാമത്തെ പെണ്‍കുട്ടിയെയും പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഇവരില്‍നിന്ന് ഓടിരക്ഷപെട്ടു.

പെണ്‍കുട്ടി ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാരില്‍ ചിലര്‍ കുട്ടിയോട് വിവരം തിരക്കി. തുടര്‍ന്ന് പെണ്‍കുട്ടി നാട്ടുകാരെ വിവരമറിയിച്ചു. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തിയതോടെ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചു. ഇവരുടെ കാര്‍ തടഞ്ഞിട്ടതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെയും പിടികൂടിയത്.

Trending

No stories found.

Latest News

No stories found.