മരണ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം; സ്ത്രീകളുൾപ്പെടെ 3 പേർ അറസ്റ്റിൽ

ചാമക്കാല സ്വദേശി ഷിബിൻ (22) വലപ്പാട് കരയാമുട്ടം സ്വദേശി സ്വാതി (28) വലപ്പാട് സ്വദേശി ഹിമ (25) എന്നിവരാണ് അറസ്റ്റിലായത്
3 people including 2 women, arrested for breaks into home and attacks family members

മരണ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം; സ്ത്രീകളുൾപ്പെടെ 3 പേർ അറസ്റ്റിൽ

file
Updated on

തൃശൂർ: മരണ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിൽ 2 യുവതികളുൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. തൃശൂർ നാട്ടികയിലായിരുന്നു സംഭവം. ചാമക്കാല സ്വദേശി ഷിബിൻ (22) വലപ്പാട് കരയാമുട്ടം സ്വദേശി സ്വാതി (28) വലപ്പാട് സ്വദേശി ഹിമ (25) എന്നിവരാണ് അറസ്റ്റിലായത്.

നാട്ടിക സ്വദേശിയായ സുധീറിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി സഹോദരനെയും ഷിബിന എന്ന യുവതിയെയും ആക്രമിച്ച കേസിലാണ് മൂവരും അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വലപ്പാട് പൊലീസ് സ്റ്റേഷനിൽ കവർച്ച, വീടുകയറി ആക്രമണം, അടിപിടി എന്നിവയുൾപ്പെടെയുള്ള ക്രിമിനിൽ കേസുകളിൽ പ്രതികളാണ് മൂവരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com