പത്തനംതിട്ടയിൽ 3 സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി

പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് കാണാതായത്.
പത്തനംതിട്ടയിൽ 3 സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി

പത്തനംതിട്ട: പന്തളത്ത് നിന്ന് 3 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ 3 പെണ്‍കുട്ടികളെയാണ് തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായത്.

പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന അർച്ചന സുരേഷ്, ദിയ ദിലീപ്, അനാമിക എന്നീ വിദ്യാർഥിനികളെയാണ് കാണാതായത്. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്.

രാവിലെ സ്കൂളിലേയ്ക്ക് പോയ കുട്ടികൾ വൈകുന്നേരമായിട്ടും തിരിച്ചെത്തതിനെ തുടർന്ന് ബാലാശ്രം അധികൃതർ പന്തളം പോലീസിൽ പരാതി നല്‍കുകയായിരുന്നു. പരാതിയിൽ പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04734-252222 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com