3-year-old girl sexually assaulted and murdered

3 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി

represrentative image

3 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി

ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു
Published on

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കടപ്പയിൽ 3 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. കടപ്പ സ്വദേശിയായ റഹ്‌മത്തുള്ള എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

മാതാപിതാക്കള്‍ക്കൊപ്പം വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന കുഞ്ഞിനെതിരേയായിരുന്നു അതിക്രമമുണ്ടായത്. കല്യാണവേദിക്ക് സമീപം കളിച്ചുകൊണ്ടിരിന്ന കുഞ്ഞിനെ പഴം കാണിച്ച് വിളിച്ച പ്രതി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോവുകായിരുന്നു. ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

കുഞ്ഞിനെ കാണാതായപ്പോള്‍ മാതാപിതാക്കളും നാട്ടുകാരും ചേർന്ന നടത്തിയ തെരച്ചിലിലാണ് വിവാഹവേദിയ്ക്ക് അല്‍പ്പം ദൂരെയുള്ള കുറ്റിച്ചെടികള്‍ക്കിടയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി റഹ്‌മത്തുള്ളയാണെന്ന് തിരിച്ചറിഞ്ഞതോടെ കയ്യോടെ പിടികൂടി പൊലീസിനെ എല്‍പ്പിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com