മനുഷ്യക്കടത്തെന്ന് സംശയം; ജോലി വാഗ്ദാനം ചെയ്ത് ചെന്നൈയിലേക്ക് കടത്താൻ ശ്രമിച്ച 34 സ്ത്രീകളെ രക്ഷിച്ചു

ബംഗാളിലെ ദരിദ്രകുടുംബത്തിൽപ്പെട്ട 34 സ്ത്രീകളെയാണ് ചെന്നൈയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് കടത്താൻ ശ്രമിച്ചത്
34 women rescued in Darjeeling 3 suspected human traffickers arrested

മനുഷ്യക്കടത്തെന്ന് സംശയം; ജോലി വാഗ്ദാനം ചെയ്ത് ചെന്നൈയിലേക്ക് കടത്താൻ ശ്രമിച്ച 34 സ്ത്രീകളെ രക്ഷപ്പെടുത്തി

Updated on

ഡാർജിലിങ്: ഞായറാഴ്ച രാത്രി റാഞ്ചിയിലേക്ക് പോവുകയായിരുന്ന ബസിൽ നിന്നു ഡാർജിലിങ് ജില്ലാ പൊലീസ് 34 സ്ത്രീകളെ രക്ഷിച്ചു. മൂന്ന് പേർ ചേർന്ന് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്ത്രീകളെയാണ് പൊലീസ് രക്ഷപെടുത്തിയത്. മനുഷ്യക്കടത്തെന്ന് സംശയിക്കുന്നതായും സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ചെന്നൈയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലിക്കെന്നു പറഞ്ഞാണ് ബംഗാളിലെ ദരിദ്രകുടുംബത്തിൽപ്പെട്ട 34 സ്ത്രീകളെ മൂന്നു പേർ ചേർന്ന് തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ചത്.

റാഞ്ചിയിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനിൽ കയറേണ്ടതായിരുന്നു സംഘം. ഇതിനുള്ള യാത്രക്കിടെ ബസിൽ ഇത്രത്തോളം സ്ത്രീകളെ കണ്ട് സംശയം തോന്നിയ ഡാർജിലിങ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com