കരിപ്പൂരിൽ 3.41 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു; സ്ത്രീകള്‍ ഉൾപ്പടെ 6 പേർ അറസ്റ്റിൽ

ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കൊണ്ടുവന്നത്.
3.41 crore worth of gold seized at Karipur airport
കരിപ്പൂരിൽ 3.41 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു; 6 പേർ അറസ്റ്റിൽRepresentative image
Updated on

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വന്‍സ്വര്‍ണ വേട്ട. യാത്രക്കാരില്‍നിന്ന് 3.41 കോടിയുടെ 4.82 കിലോ സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. സംഭവത്തിൽ 4 സ്ത്രീകള്‍ അടക്കം 6 പേരെ അറസ്റ്റ് ചെയ്തു. ഇവർ കോഴിക്കോട്, മലപ്പുറം സ്വദേശികളാണെന്നും പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ അറിയിച്ചു.

ബുധനാഴ്ച പുലർച്ചെയാണ് സ്വർണവേട്ട നടന്നത്. ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കൊണ്ടുവന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.

സ്വര്‍ണത്തിനു വില കുതിച്ചുകയറാന്‍ തുടങ്ങിയതോടെ വന്‍തോതിലാണ് സ്വര്‍ണം വിമാനത്താവളം വഴി കടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലും കോടികളുടെ സ്വര്‍ണം വ്യത്യസ്ത വിമാനത്താവളങ്ങളിൽ നിന്നും പിടികൂടിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com