അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു; പ്രതി ഒളിവിൽ

ആനക്കല്ല് സ്വദേശി മണികണ്ഠനാണ് കൊല്ലപ്പെട്ടത്
35 year old murdered in attappadi

അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു; പ്രതി ഒളിവിൽ

file image

Updated on

പാലക്കാട്: അട്ടപ്പാടിയിൽ 35കാരനെ വെട്ടിക്കൊന്നു. ആനക്കല്ല് സ്വദേശി മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ആനക്കല്ല് സ്വദേശിയായ ഈശ്വരനാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയതാ‍യി പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി മദ‍്യ ലഹരിയിലായിരുന്നുവെന്നും പൊലീസ് വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com