കുഞ്ഞ് ജനിച്ചതിന് ലഹരി പാർട്ടി; കൊല്ലത്ത് നാലുപേർ പിടിയിൽ

തിരുവനന്തപുരം സ്വദേശികളായ വിപിൻ, മണ്ണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമൂല സ്വദേശി ടെർബിൻ എന്നിവരാണ് പിടിയിലായത്
Four arrested in Kollam for drug party over baby's birth

കുഞ്ഞ് ജനിച്ചതിന് ലഹരി പാർട്ടി; കൊല്ലത്ത് നാലുപേർ പിടിയിൽ

Updated on

കൊല്ലം: കുഞ്ഞ് ജനിച്ചതിന്‍റെ ആഘോഷത്തിന് ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ നാലുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ വിപിൻ, മണ്ണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമൂല സ്വദേശി ടെർബിൻ എന്നിവരാണ് പിടിയിലായത്.

കേസിൽ മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്‍റെ ആഘോഷത്തിനാണ് പത്തനാപുരം എസ്എം അപ്പാർട്ട്മെന്‍റിൽ ലഹരി പാർട്ടി നടത്തിയത്. സ്ഥലത്ത് നിന്നും 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ലഹരി തൂക്കി നോക്കുന്നതിനുള്ള ത്രാസ് എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com