തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ; കൂട്ടത്തിലെ സ്ത്രീ ഓടി രക്ഷപ്പെട്ടു

വാടകയ്ക്കെടുത്ത ഇന്നോവ കാറിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്
തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ; കൂട്ടത്തിലെ സ്ത്രീ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. കണ്ണേറ്റുമുക്കിൽ 100 കിലോ കഞ്ചാവുമായി എസ്എഫ്ഐ മുൻഭാരവാഹിയടക്കം 4 പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

വാടകയ്ക്കെടുത്ത ഇന്നോവ കാറിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കുടുംബവുമായി യാത്ര പോകാനെന്ന വ്യാജേനയാണ് വാഹനം വാടകയ്ക്കെടുത്തത്. ആന്ധ്രയിലേക്ക് പോയ പ്രതികൾ കഞ്ചാവുമായി തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് എക്സൈസിന്‍റെ പിടിയിലായത്. ഒരു സ്ത്രീയടക്കം അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ 4 പേരെ കസ്റ്റഡിയിലെടുത്തു. എക്സൈസ് പിടികൂടുന്നതിനിടെ സ്ത്രീ ഓടി രക്ഷപ്പെടുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com