തൃശൂരിലെ സദാചാരകൊല; ഒളിവിൽ പോയ 4 പേർ പിടിയിൽ

സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോഴാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്
തൃശൂരിലെ സദാചാരകൊല; ഒളിവിൽ പോയ 4 പേർ പിടിയിൽ
Updated on

തൃശൂർ: തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിന് ഇരയായ സ്വകാര്യ ബസ് ഡ്രൈവർ ചേർപ്പ് സ്വദേശി സഹർ (32) മരിച്ച സംഭവത്തിൽ 4 പ്രതികളെ കസ്റ്റഡിയിലെടുത്തു. ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ചേർപ്പ് സ്വദേശികളായ കൊടക്കാട്ടിൽ അരുൺ, ചിറക്കൽ അമീർ, നിരഞ്ജൻ, സുഹൈൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോഴാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്.

പ്രതികളെ നാളെ ഉച്ചയോടെ തൃശൂരിൽ എത്തിക്കുമെന്നാണ് വിവരം. വനിതാ സുഹൃത്തിനെ കാണായി എത്തിയ സഹാറിനെ തിരുവാണിക്കാവ് ക്ഷേത്രപരിസരത്തു വച്ച് എട്ടംഗ സംഘം വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ഫെബ്രുവരി 18 നാണ് സംഭവം നടന്നത്. ആക്രമണത്തിൽ വാരിയെല്ലൊടിയുകയും നട്ടെല്ലിനു പൊട്ടലുണ്ടാവുകയും ചെയ്തു. വൃക്കകളും അനുബന്ധ ആന്തരികാവയവങ്ങളും തകർന്നു. ഗുരുതരമായി പരിക്കേറ്റ സഹാർ ആശുപത്രി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനാവാഞ്ഞത് പൊലീസിന്‍റെ അനാസ്ഥയാണെന്ന വിമർശനം ഉയർന്നിരുന്നു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com