മുബൈയിൽ ട്രെയിനിലെ ശുചിമുറിയിൽ നാലുവയസുകാരന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു

ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം കോച്ച് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്
4-year-old boys body found in garbage bin of train in Mumbai

മുബൈയിൽ ട്രെയിനിലെ ശുചിമുറിയിൽ നാലുവയസുകാരന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു

Updated on

മുംബൈ: മുബൈയിൽ ട്രെയിനിന്‍റെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. മുംബൈയിലെ ലോക്മാന്യ തിലക് ടെർമിനസിൽ (എൽടിടി) ഒരു എക്സ്പ്രസ് ട്രെയിനിലാണ് നാലുവയസുള്ള ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിനും മുംബൈയിലെ എൽടിടിക്കും ഇടയിൽ ദിവസവും സർവീസ് നടത്തുന്ന കുശിനഗർ എക്സ്പ്രസിന്‍റെ (22537) എയർ കണ്ടീഷൻ ചെയ്ത ബി2 കോച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം കോച്ച് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടയുടനെ ക്ലീനിംഗ് ജീവനക്കാർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ജീവനക്കാരെ വിവരമറിയിച്ചു. ആർപിഎഫ് ഗവൺമെന്‍റ് റെയിൽവേ പൊലീസിനെ (ജിആർപി) അറിയിച്ചു. അവർ സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com