കോൽക്കത്തയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

മണിക്കൂറുകൾക്ക് ശേഷം താരകേശ്വർ റെയിൽവേ ഹൈ ഡ്രെയിനിന് സമീപം രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു
4-Year-Old Sleeping Next To Grandmother Kidnapped and Raped in Kolkata

കോൽക്കത്തയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Representative Image
Updated on

കോൽക്കത്ത: കോൽക്കത്തയ്ക്കടുത്തുള്ള ഹൂഗ്ലിയിൽ വെള്ളിയാഴ്ച രാത്രി മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

താരകേശ്വറിലെ റെയിൽവേ ഷെഡിൽ കട്ടിലിൽ ഉറങ്ങുകയായിരുന്നു. തുടർന്ന് അക്രമി കുട്ടിയെ അവിടെനിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം താരകേശ്വർ റെയിൽവേ ഹൈ ഡ്രെയിനിന് സമീപം രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തി.

"അവൾ എന്നോടൊപ്പം ഉറങ്ങുകയായിരുന്നു. പുലർച്ചെ 4 മണിയോടെ, ആരോ അവളെ കൊണ്ടുപോയി. അവളെ എപ്പോൾ കൊണ്ടുപോയെന്ന് എനിക്ക് പോലും മനസിലായില്ല. അവളെ കൊണ്ടുപോയ ആളുകൾ ആരാണെന്ന് എനിക്കറിയില്ല. അവർ കൊതുകുവല മുറിച്ച് കൊണ്ടുപോയി. പിന്നീട് ചോരയിൽ കുളിച്ച് നഗ്നയായി കണ്ടെത്തി." പെൺകുട്ടിയുടെ മുത്തശ്ശി പറഞ്ഞു.

ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടി നിലവിൽ താരകേശ്വർ ഗ്രാമിൻ ആശുപത്രിയിൽ ചികിത്സയിലാണ്. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം (പോക്സോ) എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എന്നാൽ കേസിൽ എഫ്‌ഐആർ ഫയൽ ചെയ്യാൻ വൈകിയെന്നാരോപിച്ച് ബിജെപി മമത ബാനർജി സർക്കാരിനെതിരേ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com