

മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; മുത്തശ്ശൻ അറസ്റ്റിൽ
representative image
കോൽക്കത്ത: കോൽക്കത്തയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ച സംഭവത്തിൽ നിർണായക നീക്കം. സംഭവത്തിൽ ബംഗാൾ പൊലീസ് മുത്തച്ഛനെ അറസ്റ്റു ചെയ്തു. മുത്തശ്ശനായ രാജു ദാസ് (45) ആണ് അറസ്റ്റിലായത്. അറസ്റ്റു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
കോൽക്കത്ത ഹൂഗ്ലിയിൽ താരകേശ്വർ റെയിൽവേ സ്റ്റേഷനടുത്ത് ഷെഡ്ഡിൽ മുത്തശ്ശിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരിയാണ് ക്രൂരപീഢനത്തിനിരയായത്.
അർദ്ധരാത്രി മുത്തശ്ശി അറിയാതെ കൊതുകുവല മുറിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ഓടയിൽ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടി നിലവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.