
ആലപ്പുഴ: കായംകുളത്ത് 14 കാരനെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ. അച്ഛന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പൊലീസാണ് 40 കാരിയായ യുവതിയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെ പൈപ്പ് ശരിയാക്കാൻ എന്നുപറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം ബലാത്കാരമായി പീഡിപ്പിച്ചു. സംഭവം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.