മദ‍്യപാനത്തിനിടെ തർക്കം; 40കാരനെ ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊന്നു, സംഭവം എറണാകുളത്ത്

40 കാരനായ ആൽ ജൂഡാണ് കൊല്ലപ്പെട്ടത്
40 year old murdered in kochi

മദ‍്യപാനത്തിനിടെ തർക്കം; 40കാരനെ ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊന്നു, സംഭവം എറണാകുളത്ത്

പ്രതീകാത്മക ചിത്രം

Updated on

എറണാകുളം: മദ‍്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ ഫ്രൈയിങ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു. എറണാകുളം പച്ചാളത്താണ് സംഭവം. 40 കാരനായ ആൽ ജൂഡാണ് കൊല്ലപ്പെട്ടത്.

ഇ‍യാളുടെ സുഹൃത്തായ സിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി സിനോഷിന്‍റെ വീട്ടിൽ ഇരുവരും ഒരുമിച്ചിരുന്ന് മദ‍്യപിച്ചിരുന്നു.

ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. ഇയാളെ പറ്റി അന്വേഷണം നടക്കുകയാണ്. സംഭവസ്ഥലത്ത് എത്തിച്ചേർന്ന പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com