47 പെരുമ്പാമ്പുകൾ, 2 പല്ലികൾ...!; വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗ് പരിശോധനയിൽ ഞെട്ടി കസ്റ്റംസ് ഉദ്യോഗസ്ഥര്‍

എന്നാൽ ബാഗ് തുറന്നപ്പോൾ അതിനുള്ളിൽ വീണ്ടും പെട്ടികളാണ് കണ്ടത്.
ബാഗിൽ നിന്ന് പിടികൂടിയ പാമ്പും പെട്ടികളും
ബാഗിൽ നിന്ന് പിടികൂടിയ പാമ്പും പെട്ടികളും
Updated on

'കള്ളക്കടത്ത്' നമുക്ക് പരിചമില്ലാത്ത ഒന്നല്ല. കള്ളക്കടത്ത് പിടികൂടുന്നതും നമുക്ക് പരിചയമുള്ള വാർത്തയാണ്. എന്നാൽ ഈ അടുത്തിടയ്ക്ക് തമിഴ്നാട്ടിൽ നടന്ന ഒരു കള്ളക്കടത്ത് ആരേയും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. സംഭവം എന്താണെന്നല്ലേ. തമിഴ്നാട്ടിലെ ഒരു വിമാനത്താവളത്തിൽ നിന്നും പരിശോധനയ്ക്കിടെ ബാഗിൽ നിന്നും കണ്ടെത്തിയത് പെരുമ്പാമ്പുകളെയും പല്ലികളെയും...!!!

ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ ഒരു യാത്രക്കാരന്‍റെ ട്രോളി ബാഗിൽ നിന്ന് 47 പാമ്പുകളെയും 2 പല്ലികളെയും പിടിച്ചെടുത്തത്. ക്വാലാലംപൂരിൽ നിന്ന് എത്തിയ മുഹമ്മദ് മൊയ്തീൻ എന്ന യാത്രക്കാരനാണ് പരിശോധനയിൽ കുടുങ്ങിയത്. ബാടിക് എയർ വിമാനത്തിൽ ട്രിച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന്‍റെ ബാഗ് കസ്റ്റംസ് അധികൃതർ പരിശോധിച്ചപ്പോഴാണ് വിചിത്രമായ എന്തോ ചിലതുണ്ടെന്ന് മനസിലാക്കുന്നത്. എന്നാൽ ബാഗ് തുറന്നപ്പോൾ അതിനുള്ളിൽ വീണ്ടും പെട്ടികളാണ് കണ്ടെത്തുന്നത്.

പിന്നീട് പെട്ടിയും തുറന്ന് പരിശോധിച്ചപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ ഞെട്ടിച്ച കാഴ്ച കണ്ടത്. ദ്വാരങ്ങളുള്ള വിവിധ വലിപ്പത്തിലുള്ള പെട്ടികളിൽ പാമ്പുകളാണുള്ളതെന്ന് മനസിലായി. ഉടനെ വനം വകുപ്പ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി പരിശോധിച്ചപ്പോഴാണ് പെട്ടികൾക്കുള്ളിൽ 47 പെരുമ്പാമ്പുകളും 2 പല്ലികളുമാണ് ഉള്ളതെന്ന് കണ്ടെത്തുന്നത്. ചട്ടപ്രകാരം ഇവയെ മലേഷ്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. മുഹമ്മദ് മൊയ്തീനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com