16 കാരി വിവാഹഭ്യർത്ഥന നിരസിച്ചു; കത്തികൊണ്ട് കഴുത്തിൽ കുത്തി, റോഡിലൂടെ വലിച്ചിഴച്ച് 47 കാരന്‍ (വീഡിയോ)

ശനിയാഴ്ച്ച വൈകീട്ട് മദ്യപിച്ചെത്തിയ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരോട് ബഹളം വയ്ക്കാന്‍ തുടങ്ങി.
16 കാരി വിവാഹഭ്യർത്ഥന നിരസിച്ചു; കത്തികൊണ്ട് കഴുത്തിൽ കുത്തി, റോഡിലൂടെ വലിച്ചിഴച്ച് 47 കാരന്‍  (വീഡിയോ)
Updated on

റായ്പൂർ: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടർന്ന 16കാരിയെ കത്തികൊണ്ട് ആക്രമിച്ച ശേഷം മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47 കാരന്‍. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ഓംകാർ തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. ശനിയാഴ്ച വൈകീട്ട് പ്രതി പെൺകുട്ടിയുടെ തലമുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. മറുകയ്യിൽ ഇയാൾ കത്തി പിടിച്ചിരിക്കുന്നതും കാണാം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യപകമായ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷം ആരംച്ചത്. 

നഗരത്തിലെ ഗുധിയാരി ഏരിയയിലുള്ള ഓംകാറിന്‍റെ പലച്ചരക്ക കടയിലാണ് പെൺകുട്ടി ജോലി ചെയ്തിരുന്നത്. ശനിയാഴ്ച്ച വൈകീട്ട് മദ്യപിച്ചെത്തിയ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരോട് ബഹളം വയ്ക്കാന്‍ തുടങ്ങി. ഇയാൾ പെൺകുട്ടിയെ കത്തികൊണ്ട് ആക്രമിക്കുകയും കഴുത്തിൽ കുത്തുകയുമായിരുന്നു. എന്നാൽ ഓടിപോകാന്‍ ശ്രമിച്ച പെൺകുട്ടിയെ ഇയാൾ പിന്തുടർന്ന് പോയി മുടിയിൽ പിടിച്ച് വലിച്ചിഴച്ചു. 

ഓംകാറിന്‍റെ വിവാഹഭ്യർത്ഥന പെൺകുട്ടി നിരസിക്കുകയും തുടർന്ന് പെൺകുട്ടി കടയിലെ ജോലി ഉപേക്ഷിച്ചുവെന്നും ഇതിനാലാണ് ആക്രമിച്ചതെന്ന് റായ്പൂർ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. ഇരിവരും തമ്മിൽ പണമിടപാട് സംബന്ധച്ചും തർക്കമുണ്ടായിരുന്നന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും എസ്പി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com