ഒറ്റ വർഷം പിടികൂടിയത് 485 കിലോഗ്രാം സ്വര്‍ണം

287 കോടി രൂപ വില മതിക്കുന്ന കള്ളക്കടത്ത് സ്വർണമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കസ്റ്റംസ് പ്രിവന്‍റിവ് കമ്മീഷണറേറ്റ് പിടികൂടിയത്
കസ്റ്റംസ് പിടിച്ചെടുത്ത തൊണ്ടിമുതലുകള്‍.
കസ്റ്റംസ് പിടിച്ചെടുത്ത തൊണ്ടിമുതലുകള്‍.

കൊച്ചി: കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ തുറമുഖങ്ങള്‍ എന്നിവ വഴിയുള്ള കള്ളക്കടത്ത് തടയാന്‍ ശക്തമായ പ്രതിരോധ നടപടികളുമായി കൊച്ചി കസ്റ്റംസ് പ്രിവന്‍റിവ് കമ്മീഷണറേറ്റ്. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 287.76 കോടി രൂപയുടെ 485.57 കിലോ സ്വര്‍ണം കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറേറ്റിന്‍റെ നേതൃത്വത്തില്‍ പിടികൂടി. കൂടാതെ 3.63 കോടിയുടെ വിദേശ സിഗരറ്റുകളും യുഎസ് ഡോളറുകള്‍, സൗദി, ബഹറിന്‍, ഒമാനി റിയാലുകളും യുഎഇ ദിര്‍ഹവും ഉള്‍പ്പെടെ 2.56 കോടിയുടെ വിദേശ കറന്‍സികളും 1.26 കോടി രൂപ വിലമതിക്കുന്ന 56 ഐഫോണുകളും, 52.6 ലക്ഷം രൂപ വിലമതിക്കുന്ന 40 കിലോ കുങ്കുമപ്പൂവും ഡിആര്‍ ഐ ഉദ്യോഗസ്ഥരുടെ കൂടെ സഹായത്താല്‍ പിടിച്ചെടുത്തു. സ്വര്‍ണം കടത്താനുളള ശ്രമമാണ് ഏറ്റവും അധികം നടന്നിരിക്കുന്നത്.

പേസ്റ്റ്, പൊടി എന്നിവയാക്കിയാണ് കൂടുതലും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. വാച്ച്, ഗ്രൈന്‍റര്‍, ഡ്രിമ്മര്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കൂടാതെ ശരീരത്തിലും വസ്ത്രം, ഷൂസ് എന്നിവയിലുള്‍പ്പെടെ ഒളിപ്പിച്ചും സ്വര്‍ണം കടത്താന്‍ ശ്രമിച്ചു. ഫെമ നിയമം, കസ്റ്റംസ് ആക്ട് ഉള്‍പ്പെടെയുള്ളവ ലംഘിച്ചാണ് 2.56 കോടിയുടെ വിദേശ കറന്‍സികള്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ചത്.

യുഎസ് ഡോളര്‍, സൗദി, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാനി റിയാല്‍, യുഎഇ ദിര്‍ഹം എന്നിവയാണ് പിടിച്ചെടുത്ത വിദേശ കറന്‍സികള്‍. കൂടാതെ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 56 ഐഫോണുകളും അതിന്‍റെ ആക്‌സസറികളായ ഇയര്‍പോഡുകളും പിടിച്ചെടുത്തു.

ഇവയ്‌ക്കെല്ലാം കൂടി ഏകദേശം. 1.26 കോടി രൂപയോളമാണ് വിലവരുന്നത്. ഇവ കൂടാതെ 52.6 ലക്ഷം രൂപ വിലമതിക്കുന്ന 40 കിലോ കുങ്കുമപ്പൂവും കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കൊപ്പം കസ്റ്റംസ് പ്രിവന്‍റിവ് ഓഫീസര്‍മാര്‍ പിടിച്ചെടുത്തു. തൃശൂര്‍ കസ്റ്റംസ് പ്രിവന്‍റിവ് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാന എക്‌സൈസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ 4.7 കിലോ കഞ്ചാവും പിടികൂടി. കള്ളക്കടത്ത് സംബന്ധിച്ച് രഹസ്യ വിവരം നല്‍കിയവര്‍ക്ക് 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 107 കോടി രൂപയാണ് സമ്മാനമായി വിതരണം ചെയ്തത്.

കേരളവും, ലക്ഷദ്വീപും കൂടാതെ മാഹിയും കൊച്ചി കസ്റ്റംസ് പ്രിവന്‍റിവ് കമ്മീഷണറേറ്റിന്‍റെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നു. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കസ്റ്റംസ് പ്രിവന്‍റിവ് ഡിവിഷനുകള്‍ നിലവിലുള്ളത്. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കളളക്കടത്തുകള്‍ തടയാന്‍ തുടര്‍ന്നും ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്‍റിവ് കമ്മീഷണര്‍ കെ പത്മാവതി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com